എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

ISL
Web Desk 3 years ago

ഐഎസ്എല്ലിൽ എടികെ മോഹൻബ​ഗാൻ തകർപ്പൻ ഫോം തുടരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ രണ്ട് ​ഗോളുകൾക്ക് തകർത്താണ് എടികെ മോഹൻബ​ഗാൻ ലീ​ഗിൽ വീണ്ടും തലപ്പത്തെത്തിയത്.  ​

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ 51 മിനുട്ടിൽ സൂപ്പർ താരം റോയ് കൃഷ്ണ എടികെയെ മുന്നിൽ എത്തിച്ചു. കോർണർ കിക്കിൽ പ്രതിരോധ താരം ടിരിയുടെ പാസിൽ ഹെഡ്ഡറിലൂടെയാണ് റോയ് കൃഷ്ണ ഹൈലാൻഡേർസിന്റെ വലകുലുക്കിയത്. 

ഏഴ് മിനുട്ടുകൾക്ക് ശേഷം എടികെ വീണ്ടും ലീ​ഡ് ഉയർത്തി. കോർണർ കിക്ക് തന്നെയാണ് നോർത്ത് ഈസ്റ്റിന് വീണ്ടും വിനായായത്. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്തിൽ സന്ദേശ് ജിം​ഗാനെ തടയാനുള്ള ശ്രമത്തിൽ രണ്ട് നോർത്ത് ഈസ്റ്റ് താരങ്ങളുടെ കാലിൽ തട്ടി പന്ത് ​ഗോൾ ലൈൻ കടന്നു. 

9 കളികളിൽ നിന്ന്  20 പോയന്റുമായി എടികെ വീണ്ടും ലീ​ഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 8 കളികളിൽ നിന്ന് 19 പോയിന്റുമായി മുംബൈ സിറ്റി എഫ്സി തൊട്ടടുത്തുണ്ട്. 9 കളികളിൽ നിന്ന് 11 പോയന്റോടെ ഹൈലാൻഡേഴ്സ് ആറാം സ്ഥാനത്താണ്. 

Contact the author

Web Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 2 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; ദുർബലരായ ഈസ്റ്റ് ബം​ഗാളിനോട് സമനില

More
More