അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

ISL
Web Desk 3 years ago

ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബം​ഗാളിനോട് അവസാന നിമിഷം സമനില ​ഗോൾവഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടു.  കളി കഴിയാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈസ്റ്റ് ബം​ഗാൾ കേരളത്തിന്റെ വലകുലുക്കിയത്. 11 ആം മത്സരത്തിൽ ജയം മാത്രം ലക്ഷ്യമാക്കി കളിച്ച കേരളത്തിനായിരുന്നു മുൻതൂക്കം. ​ഗാരി ഹൂപ്പർ, ജോർഡൻ മറെ എന്നിവരെ സ്ട്രൈക്കർമാരായി നിയോ​ഗിച്ചായിരുന്നു കേരളത്തിന്റെ ആക്രമണം. മികച്ച ഫോമിലുള്ള അർജന്റൈൻ താരം ഫക്കുണ്ടോ പെരേയ തുടർച്ചയായി പെനാൽട്ടി ബോക്സിൽ പന്തെത്തിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ​ഗോൾ നേടാനായില്ല.

കളിയുടെ 64 ആം മിനുട്ടിൽ കേരള ​ഗോൾകീപ്പർ ആൽബിനോ ​ഗോമസിൽ നിന്ന് ലഭിച്ച ലോങ്ങ് ബോൾ സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ മറേയെ തടയാൻ ഈസ്റ്റ് ബം​ഗാളിന്റെ പ്രതിരോധ നിരക്കോ ​ഗോൾ കീപ്പർക്കോ കഴിഞ്ഞില്ല.​ ഗോൾ നേടിയതോടെ കേരളം ആക്രമണം ശക്തമാക്കി. ഫൈനൽ തേർഡിൽ പന്ത് നിയന്ത്രിക്കാനാകാത്തത് ​ഗോൾ നേടുന്നതിന് തടസ്സമായി. അവസാന പതിനഞ്ച് മിനുട്ടിൽ ​ഗോൾ മടക്കാൻ ഈസ്റ്റ് ബം​ഗാൾ എല്ലാ അടവുകളും പുറത്തെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കേരളം കോർണർ കിക്ക് വഴങ്ങി. രാഹുൽ കെപിയുടെ പിഴവിലാണ് ഈസ്റ്റ് ബം​ഗാളിന് അനുകൂലമായി കോർണർ  കിക്ക് ലഭിച്ചത്. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ഈസ്റ്റ് ബം​ഗാളിന്റെ വിദേശ താരം സ്കോട്ട് നെവിൽ കേരളത്തിന്റെ വലയിൽ എത്തിച്ചു. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന്റെ സഹൽ അബ്ദുൾ സമദാണ് ഹീറോ ഓഫ് ദി മാച്ച്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി കേരളം 11 സ്ഥാനത്താണ്. 11 പോയിന്റുമായി ഈസ്റ്റ് ബം​ഗാൾ 10 സ്ഥാനം നിലനിർത്തി. 10 കളികളിൽ നിന്ന് 25 പോയിന്റോടെ മുംബൈ സിറ്റിയാണ് ലീ​ഗിൽ ഒന്നാമത്. ഇന്ന് മുംബൈ സിറ്റി എഫ്സി ഹൈദരാബാദിനെ നേരിടും.

Contact the author

Web Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 2 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More
Web Desk 3 years ago
ISL

ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; ദുർബലരായ ഈസ്റ്റ് ബം​ഗാളിനോട് സമനില

More
More