നിയന്ത്രണരേഖക്ക് സമീപം പാക് ഡ്രോണുകൾ; അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപം പാക് ഡ്രോണുകൾ കണ്ടെത്തി. ഇതിനെത്തുടർന്ന് അതിർത്തിയിലുടനീളം കനത്ത ജാഗ്രത നിർദേശിച്ചു. ഭീകരാക്രമണത്തിനായുള്ള ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്താനാണ് ഡ്രോണുകൾ ഉപയോഗിച്ചതെന്നാണ് സൈനിക വൃത്തങ്ങളുടെ നിഗമനം.

അതിർത്തി മേഖലകളിൽ ബിഎസ്എഫ് സേനാംഗങ്ങളും, കരസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണരേഖകൾക്ക് സമീപമുള്ള കാടുകളിലൂടെ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്റെ സൂചനയാകാം ഈ നീക്കാമെന്ന്  സേന വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖയിലുള്ള നൗഷേരയിൽ പാകിസ്ഥാൻ സൈന്യം ഷെൽ ആക്രമണം നടത്തിയതിന് പുറകെയാണ് ഈ നീക്കാമെന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.

അതേസമയം, ദക്ഷിണ കശ്മീരിലെ പുൽവാമയിൽ വെച്ച് ജയ്ഷേ മുഹമ്മദ്‌ ഭീകരനെ കരസേന പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സേന സ്ഥലത്തെത്തിയത്.


Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More