ബിജെപി എംപി റിതാ ബാഹുഗുണ ജോഷിയുടെ ചെറുമകള്‍ ദീപാവലി ആഘോഷത്തിനിടെ പൊള്ളലേറ്റ് മരിച്ചു. ആറ് വയസുകാരി വീട്ടിലെ മറ്റ് കുട്ടികളുമൊത്ത് ടെറസില്‍ ദീപാവലി ആഘോഷിക്കുകയായിരുന്നു. അതിനിടെ പടക്കത്തില്നിന്നുമുള്ള തീ വസ്ത്രത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആർക്കും കുട്ടിയുടെ നിലവിളി കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഉടൻ തന്നെകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
60 ശതമാനം പൊള്ളലേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ദ ചികിത്സക്കായി കുട്ടിയെ ഉടന്‍തന്നെ ദില്ലി മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ, അപ്പോഴേക്കും കുട്ടിയുടെ ജീവന് നഷ്ടപ്പെട്ടിരുന്നു.