ഡൽഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷം: അമിതാ ഷാ യോ​ഗം വിളിച്ചു

ഡൽഹിയിൽ കൊവിഡ്  കേസുകളുടെ വർദ്ധനവ് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച യോഗം ചേരും.  ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കാണ് യോ​ഗം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. രോഗത്തിൻറെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ യോ​ഗം ചർച്ച ചെയ്യും.

ദില്ലിയിൽ കൊവിഡ്  കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായതിന് ശേഷം  രണ്ടാം തവണയാണ് അമിത് ഷാ ഇടപെടുന്നത്. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ ഡൽഹിയിൽ  കൊവിഡ് കേസുകളിൽ വലിയ വർധനയുണ്ടായപ്പോഴാണ് മുൻപ് അമിത് ഷാ യോ​ഗം വിളിച്ചത്. 

കഴിഞ്ഞ ദിവസം  ഡൽഹിയിൽ 7,340 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 96 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണ്.  ഇതോടെ ദേശീയ തലസ്ഥാനത്ത് ആകെ കേസുകൾ 4,82,170 ആയി. ഡൽഹിയിൽ 44,456  പേർ ചികിത്സയിലാണ്.  7,519 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗത്തിന്റെ മൂന്നാം തരംഗം 10 ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാകുമെന്ന് കെജ്‌രിവാൾ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More