പടക്ക നിരോധനം മറികടന്ന് ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

പടക്ക നിരോധനം മറികടന്നുളള ദീപാവലി ആഘോഷങ്ങള്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും മലിനീകരണം രൂക്ഷമാക്കി. രാജ്യത്തുടനീളം ദശലക്ഷക്കണക്കിനാളുകള്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണമുളള ഡല്‍ഹിയില്‍ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നു. അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക മാലിന്യങ്ങള്‍ കത്തുന്നതും ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നതിനു കാരണമാണ്.

ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 468 ആയി ഉയര്‍ന്നു. ഇത് കൊറോണ വൈറസ് അണുബാധയുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദസംഘത്തിന്റെ മുന്നറിയിപ്പുണ്ട്. രക്തസമ്മര്‍ദവും അസ്ത്മയും പോലുളള അസുഖങ്ങള്‍ക്കും വായുമലിനീകരണം കാരണമാകും. രാജ്യ തലസ്ഥാനത്ത് നവംബര്‍ 9 മുതല്‍ നവംബര്‍ 30 വരെ വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും പൂര്‍ണമായും നിരോധിച്ചിരുന്നു.

അതേസമയം ഉത്സവ ദിവസങ്ങളില്‍ 2 മണിക്കുര്‍ പച്ച നിറത്തിലുളള മലിനീകരണം വളരെ കുറവുളള പടക്കങ്ങള്‍ പൊട്ടിക്കാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. ദീപാവലി, ഛത് പൂജ, ഗുരു പൂരബ്, ക്രിസ്മസ്, ന്യൂഇയര്‍ എന്നീ ആഘോഷങ്ങള്‍ക്കാണ് അനുമതി. തെലങ്കാന പടക്കവ്യാപാരി സംഘടന നല്‍കിയ പരാതിയിലായിരുന്നു സുപ്രീംകോടതി വിധി. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പച്ച നിറത്തിലുളള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More