മയക്കുമരുന്ന് കേസ് അർജുൻ രാംപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

മയക്കുമരുന്ന കേസിൽ ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ സുഹൃത്ത് പോൾ ബാർട്ടലിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോ​ഗ കേസുമായി ബന്ധപ്പെട്ട് നടൻ അർജുൻ റാംപാലിന്റെ കൂട്ടുകാരി ഗബ്രിയേല ഡിമെട്രിയേഡ്സിനെ  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ആദ്യ   ദിവസം ഡെമിട്രിയേഡിനെ എൻ‌സി‌ബി  ആറുമണിക്കൂറോളം ചോദ്യം ചെയ്തു. തെക്കൻ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ എൻ‌സിബിയുടെ സോണൽ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. 

അർജുൻ രാംപാലിനെയും കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. കേസിൽ ഗബ്രിയേലയുടെ സഹോദരൻ അഗിലിലോസ് ഡിമെട്രിയേഡ്സിനെ എൻസിബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലോണാവാലയിലെ റിസോർട്ടിൽ നിന്നാണ് എൻ‌സിബി ഇയാളെ അറസ്റ്റ് ചെയ്തത്. കൂടാതെ ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നാദിയാവാലയെയും ഭാര്യയെയും എൻ‌സി‌ബി അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച രാംപാലിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യാൻ ഇരുവരെയും വിളിപ്പിച്ചത്. റെയ്ഡിനിടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ വീട്ടിൽ നിന്നും പിടിച്ചെയുത്തിട്ടുണ്ട്. രാംപാലിന്റെ  ഡ്രൈവറെ നേരത്തെ എൻസിബി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. 

ബോളിവുഡിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന്.   നടൻ സുശാന്ത് സിംഗ് രജ്പുത് മരണത്തിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച എൻഫോഴ്സ്മെന്റിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യുറോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.  സുശാന്തിന്റെ കാമുകി, നടി റിയ ചക്രബർത്തി, സഹോദരൻ ഷോയിക്, എന്നിവരെ നേരത്തെ എൻസിബി കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More