മാക്ക് ബുക്ക് എയർ, പ്രോ, മിനി ലാപ്പ്ടോപ്പുകള്‍ ആപ്പിൾ പുറത്തിറക്കി

ആപ്പിൾ മാക് സീരിസിൽ പുതിയ 3 ലാപ്പ് ടോപ്പുകൾ പുറത്തിറക്കി. മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, മാക് മിനി എന്നീ ലാപ്ടോപ്പുകളാണ് അവതരിപ്പിച്ചത്. കാലിഫോർണിയയിലാണ് ഇവ പുറത്തിറിക്കിയത്. ആപ്പിളിന്റെ  പുതിയ സിലിക്കൺ ചിപ്പ് എം 1 ആണ് ഇവയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 

13 ഇഞ്ച് റെറ്റിന ഡിസ്പ്ലേ, ടച്ച് ഐഡി, കൂടുതൽ ബാറ്ററി ലൈഫ് എന്നിവയുമായാണ് പുതിയ എയർ വരുന്നത്. പുതിയ ഉത്പന്നമായ 13 ഇഞ്ച് മാക്ബുക്ക് പ്രോ ക്ക് 1300 ഡോളറാണ് വില. 8 കെ ഫുൾ റെസല്യൂഷൻ പ്ലേബാക്ക്, ആക്റ്റീവ് കൂളിംഗ്, 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് എന്നിവയാണ് മാക്ബുക്ക് പ്രോയുടെ പ്രത്യേകതകൾ. 700 ഡോളറാണ് മാക് മിനിയുടെ വില. 

പുതിയ സീരിസിൽ  മൂന്നിരട്ടി വേഗതയാണ് ആപ്പിൾ വാ​ഗ്ദാനം ചെയ്യുന്നത്. ഗ്രാഫിക്സും ആറ് മടങ്ങ് വേഗതയുള്ളതാണ്, ഇത് സുഗമമായ വീഡിയോ ഗെയിമിങ്ങിന് ഇത് ഉപകരിക്കും. പുതിയ മാക് മിനിയിൽ തണ്ടർബോൾട്ടിനെ പിന്തുണയ്ക്കുന്ന രണ്ട് യുഎസ്ബി-സി പോർട്ടുകൾ ഉണ്ടാകും. ഇവയുടെ ബുക്കിം​ഗ് അടുത്തയാഴ്ച ആരംഭിക്കും.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Technology

ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

More
More
Web Desk 1 day ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 5 days ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 1 week ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More