നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്തെ അമ്പരപ്പിക്കുന്ന പുതിയ കണ്ടുപിടിത്തവുമായി ഓപ്പൺ എഐ. നിർദേശങ്ങള്‍ക്കനുസരിച്ച് യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പുതിയ ടൂള്‍ നിര്‍മിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ. സോറ എന്ന പേരിലാണ് വീഡിയോ ജനറേറ്റിങ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് നിർദേശങ്ങള്‍ക്കനുസരിച്ച് സോറ നിർമ്മിച്ച് തരിക. ഒന്നിലധികം കഥാപാത്രങ്ങള്‍, അവരുടെ ചലനങ്ങള്‍, പശ്ചാത്തലം എന്നിവയും വീഡിയോയില്‍ ഉള്‍ക്കൊള്ളും. മാത്രമല്ല ചിത്രങ്ങള്‍ അനിമേറ്റ് ചെയ്യാനും സോറയ്ക്ക് കഴിയും. ഇതിനകം തന്നെ സോറ ഉപയോഗിച്ചുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഈ ടൂള്‍ വീഡിയോ പ്രൊഡക്ഷന്‍ ഇല്ലാതാക്കുമോ, ഇത് സാധാരണക്കാര്‍ക്കും ലഭ്യമാകുമോ എന്നൊക്കെയാണ് ആളുകളുടെ സംശയം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തികച്ചും യാഥാർഥ്യമെന്നു തോന്നിപ്പിക്കുന്ന ഓപ്പണ്‍ എഐയുടെ ഈ ടൂള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളില്ലെങ്കില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാങ്കേതിക വിദ്യ കൂടുതലും കലാകാരന്മാര്‍ക്ക് ഉപകാരപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. ഡിസൈനര്‍മാര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, ചലച്ചിത്ര നിര്‍മാതാക്കള്‍ എന്നിവര്‍ക്കിടയില്‍ അഭിപ്രായ രൂപീകരണത്തിന് വേണ്ടിയും ഈ പ്ലാറ്റ്‌ഫോം ലഭ്യമാക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Technology

ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

More
More
Web Desk 1 week ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 1 week ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 1 week ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More