ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ഇന്‍സ്റ്റഗ്രാം സഹസ്ഥാപകന്‍ മൈക്ക് ക്രീഗര്‍ ചുമതലയേറ്റു. കമ്പനിയുടെ പ്രൊഡക്ട് എഞ്ചിനീയറിംഗ്, ഡിസൈന്‍, മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് മൈക്ക് ക്രീഗര്‍ നേതൃത്വം നല്‍കും. ആന്ത്രോപിക്കിന്റെ എ ഐ ചാറ്റ് ബോട്ടിന്റെ പ്രചാരണ ചുമതലയും മൈക്കിനായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഓപ്പണ്‍  എഐയെപ്പോലെ തന്നെ ശക്തമാണ് ആന്ത്രോപിക്കും. ക്ലോഡ് എന്ന എഐ മോഡല്‍ അവതരിപ്പിച്ചത് ആന്ത്രോപിക് ആണ്. 

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ആന്ത്രോപിക് ക്ലോഡ് 3 എന്ന പേരില്‍ എ ഐ സ്യൂട്ട് അവതരിപ്പിച്ചത്. ഓപ്പണ്‍ എഐയുടെ ജിപിടി 4, ഗൂഗിളിന്റെ ജെമിനി എന്നിവയേക്കാള്‍ മികച്ച പ്രകടനമാണ് ക്ലോഡ് 3 കാഴ്ച്ചവയ്ക്കുന്നതെന്ന് ആന്ത്രോപിക് അവകാശപ്പെടുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഇന്‍സ്റ്റഗ്രാം മെറ്റ ഏറ്റെടുത്തതിനു പിന്നാലെ 2018-ലാണ് മൈക്ക് ക്രീഗര്‍ ഇന്‍സ്റ്റഗ്രാമിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സ്ഥാനത്തു നിന്ന് രാജിവെച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിന്റെ മറ്റൊരു സഹസ്ഥാപകനായ കെവിന്‍ സിസ്‌ട്രോമിനൊപ്പം ആര്‍ട്ടിഫാക്ട് എന്ന ന്യൂസ് അഗ്രഗേറ്റര്‍ സേവനം ആരംഭിച്ചു. കഴിഞ്ഞ മാസമാണ് യാഹു ആര്‍ട്ടിഫാക്ടിനെ ഏറ്റെടുത്തത്. അതിനുപിന്നാലെ മൈക്ക് ആന്ത്രോപിക്കില്‍ ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേല്‍ക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Technology

'എ ഐ എല്ലാ ജോലികളും ഏറ്റെടുക്കും, ജോലി നമുക്കൊരു ഹോബിയായി മാറും'- ഇലോണ്‍ മസ്‌ക്

More
More
Web Desk 4 weeks ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 1 month ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 1 month ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 3 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 4 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More