ഡല്‍ഹിയില്‍ അനധികൃതമായി പടക്കം വില്പനയ്ക്കു വച്ച ഏഴു പേര് അറസ്റ്റില്‍. 600 കിലോ പടക്കമാണ് പിടിച്ചെടുത്തത്. ദീപാവലിക്കു മുന്നോടിയായി നവംബര്‍ 30 വരെ നഗരത്തില്‍ മലിനീകരണം കുറഞ്ഞ പടക്കമുള്പ്പെടെയുളളവയുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിരുന്നു.
ഡല്‍ഹിയില്‍ വര്‍ധിച്ചു വരുന്ന വായു മലിനീകരണവും കൊവിഡ് രോഗബാധയുമാണ് പടക്ക വില്‍പ്പന നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 600 കിലോ പടക്കമാണ് പോലിസ് കണ്ടെടുത്തത് ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് എട്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പടക്കം വില്‍ക്കുന്നതിനായി നല്കിയ ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്നും ദേശിയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹി പോലിസ് പറഞ്ഞു.
അതേസമയം രാജ്യത്ത് ഏറ്റവും കടുത്ത വായു മലിനീകരണമുളളത് ഡല്‍ഹിയിലാണ്. ആഗ്രയില്‍ വായുനിലവാര സൂചിക 458 ആയി ഉയര്‍ന്നിരുന്നു. ഇത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു മലിനികരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.