ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു

ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലേയും വായുമലിനീകരണനിരക്ക് വളരെഗുരുതരമായിതുടരുന്നു തുടരുന്നു. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരസൂചിക (എക്യുഐ) 302 ആയതായി കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ്  വ്യക്തമാക്കി.  സോണിയവിഹാറില്‍ 362ഉം ഭാവാനയില്‍ 345ഉം പത്പര്‍ഗഞ്ചില്‍ 326ഉം ജഹാങ്കിര്‍പുരിയില്‍ 373ഉം ആണ് മലിനീകരണനിരക്ക്.

വായു ഗുണനിലവാര സൂചിക അനുസരിച്ച് 0 മുതല്‍ 50 വരെയാണെങ്കില്‍ നല്ലതാണെന്നും, 51 മുതല്‍ 100 വരെ തൃപ്തികരമെന്നും101 മുതല്‍ 200 വരെ മിതമായതെന്നും, 201 മുതല്‍ 300 വരെ മോശവും 300 മുതല്‍ 400 വരെ വളരെ മോശമെന്നും 400 മുതല്‍ 500 വരെ കഠിനമെന്നുമാണ് രേഖപ്പെടുത്തുക.

സൂചികയില്‍ മുന്നുറിനു മുകളില്‍ പോകുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവും. അതേസമയം, ഡല്‍ഹിയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വായു ഗുണനിലവാര സൂചിക 364 ആയി ഉയര്‍ന്നു. ഗ്രേറ്റര്‍ നോയിഡയില്‍ 388ഉം നോയിഡയിലും ഗസിയാബാദിലും 384ഉം ഫരീദാബാദില്‍ 354ഉം ആയിരുന്നു കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ ഡല്‍ഹിയിലെ വായുമലിനികരണം സംബന്ധിച്ച് പ്രസിഡന്റ്‌ ട്രംപ്നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയുടെ ഏറ്റവും വലിയ സുഹൃത്താണ് എന്ന് ട്രംപ് ഇടയ്ക്കിടെ   പറയുമെങ്കിലും  നിര്‍ണായകഘട്ടത്തില്‍ ഇന്ത്യയെ തള്ളിപ്പറയുന്നനിലപാടാണ്‌ അദ്ദേഹം   എക്കാലവും   സ്വീകരിച്ചു പോരുന്നത് എന്ന്  എതിര്‍സ്ഥാനാര്‍ഥി ജോബൈഡനും തിരിച്ചടിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More