കൊവിഡ് ഭീഷണിയൊഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് ബിജെപി

പൗരത്വ ഭേദഗതി നിയമം ഉടൻ രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപി. കൊറോണ വൈറസ് ഭീഷണി മൂലമാണ് നിയമം നടപ്പാക്കാൻ വൈകിയതെന്ന് ബി ജെപി ദേശീയ അധ്യക്ഷൻ  പറഞ്ഞു. പശ്ചിമ ബം​ഗാളിലെ സിലു​ഗുരിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദ​ഗതി നിയമം നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ അണിയറിയിൽ ആരംഭിച്ചതായും നദ്ദ വ്യക്തമാക്കി. പൗരത്വം  നിയമത്തിന്റെ ആനുകൂല്യങ്ങൾ ഉടൻ ലഭിക്കും.നിയമം നടപ്പാക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വർഷം ഡിസംബറിൽ പാർമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് വിവാദമായ നിയമനിർമ്മാണംപാസാക്കിയത്. തുടർന്ന് രാജ്യത്ത്  രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതപരമായ പീഡനങ്ങൾ നേരിട്ട ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, പാർസികൾ, ജൈനന്മാർ പൗരത്വം നൽകുന്നതാണ് നിയമം. പൗരത്വം നൽകുന്നിതിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിത് വൻ വിവാദത്തിനാണ് വഴിവെച്ചത്. 

നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് പൊതുവിൽ കരുതന്നത്.   രാജ്യത്തെ മുസ്‌ലീങ്ങളെ ലക്ഷ്യമിട്ടാണ്  സി‌എ‌എയും എൻ‌ആർ‌സി യും നടപ്പാക്കുന്നതെന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധം ഉയർന്ന് വന്നിരുന്നു. കേരളം ഉൾപ്പെടെ ബിജെപി ഇതര സർക്കാറുകൾ സിഎഎ നടപ്പാക്കില്ലെന്ന് തീരുമാനം എടുത്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More