ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഏകപക്ഷീയമായ 5 ​ഗോളുകൾക്ക് ബൊളീവിയയെ തകർത്താണ് ബ്രസീൽ ജയം ആഘോഷിച്ചത്.  ലാറ്റിൻ അമേിരിക്കയിലെ തുല്യശക്തികളുടെ പോരാട്ടത്തിൽ  ബ്രസീലിന് മുന്നിൽ ബൊളീവിയെ തീർത്തു നിറം മങ്ങി. 

കളി തുടങ്ങി 16 മിനുട്ടിൽ ബ്രസീലിനായി മാർക്വിനോസ് ബൊളീവയയുടെ വലകുലുക്കി. 30 മിനുട്ടിൽ റോബർട്ടോ ഫെർമീനോ ബ്രസീലിന്റെ ലീഡ് ഉയർത്തി. രണ്ടാ പുകുതിയുടെ തുടക്കത്തിൽ തന്നെ ഫെർമീനോ വീണ്ടും ലീഡ് ഉയർത്തി. 

66 മിനുട്ടിൽ കറോസ്കോയുടെ പിഴവിൽ ബൊളീവിയയുടെ സ്വന്തം നെറ്റിൽ പന്തെത്തി. ഓൺ​ഗോൾ വീണതോടെ തളർന്ന ബൊളീവയക്ക് തൊട്ടതൊക്കെ പിഴച്ചു. 73 മിനുട്ടിൽ ഫിലിപ്പ് കുട്ടിനോ സ്കോർ 5 ആക്കി ഉയർത്തി. 70 ശതമാനം സമയവും പന്തിന്റെ നിയന്തരണം ബ്രസീലിന്റെ പക്കലായിരുന്നു. 


​ലാറ്റിൻ അമേരിക്കൻ ​ഗ്രൂപ്പിൽ ബ്രസീൽ, കൊളമ്പിയ, ഉറു​ഗ്വ, അർജന്റീന എന്നീ ടീമുകൾ ആദ്യ മത്സരം ജയിച്ചു. ​​നേടിയ ​ഗോളുകളുടെ എണ്ണത്തിന്റെ മുൻതൂക്കത്തിൽ ബ്രസീലാണ് ​ഗ്രൂപ്പിൽ ആദ്യ സ്ഥാനത്തുള്ളത്.

Contact the author

Sports Desk

Recent Posts

Sports Desk 1 month ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 1 month ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 5 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 9 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More