2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 54 ഗോളുകളാണ് റൊണാൾഡോയുടെ ഈ വര്‍ഷത്തെ കരിയറിലെ സമ്പാദ്യം. 52 ഗോള്‍ വീതം നേടിയ ഹാരി കെയിനിനെയും കിലിയൻ എംബാപ്പെയെയും പിന്നിലാക്കിയാണ് റൊണാൾഡോ നമ്പര്‍ വണ്‍ ആയത്. 50 ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേക്കാരൻ എർലിങ് ഹാലണ്ടും ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ ഉണ്ട്. സൂപ്പര്‍ ലയണൽ മെസ്സി ഈ വര്‍ഷം 44 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് നേടിയത്.

അഞ്ചാം വട്ടമാണ് ക്രിസ്റ്റ്യാനോ വാര്‍ഷിക ടോപ് സ്കോറര്‍ നേട്ടം സ്വന്തമാക്കുന്നത്. പോര്‍ച്ചുഗല്‍ ടീമിനായി ഈ വര്‍ഷം 9 മല്‍സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 10 ഗോളുകള്‍ നേടിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഖത്തര്‍ ലോകകപ്പില്‍ നിരാശയോടെ മടങ്ങിയ താരം, 2023 ല്‍ ലോക ഫുട്ബോളില്‍ വമ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഗോളടിക്കാന്‍ അവസരം ഒരുക്കുന്നതുലും താരം മുന്നില്‍ തന്നെ. ഈ സീസണില്‍ 9 ഗോളുകൾക്കാണ് റൊണാൾഡോ അസിസ്റ്റ് ചെയ്തത്. സൗദി പ്രോ ലീഗ് ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലും ഒന്നാമതാണ്. 

Contact the author

Sports Desk

Recent Posts

Sports Desk 4 weeks ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 4 weeks ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 9 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 10 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More