പി എസ് ജി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാറിലെത്തി. അൽ-ഹിലാലിന്റെ ട്രാൻസ്ഫർ തുക പി.എസ്.ജി അംഗീകരിച്ചതോടെയാണ് ക്ലബ് മാറ്റം യാഥാർത്ഥ്യമായത്. 816 കോടി രൂപയാണ് ട്രാൻസ്ഫർ തുകയായി അൽ-ഹിലാൽ പിഎസ്ജിക്ക് നൽകുക. രണ്ട് വർഷത്തേക്കാണ് കരാർ.
2017-ൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്. പി എസ് ജിയില്‍ ആറ് സീസണ് പൂര്‍ത്തിയാക്കിയ നെയ്മർ 173 കളിയിൽ 118 ഗോൾ നേടിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്ന അന്തിമലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാഴ്സയില്‍ നിന്ന് പി എസ് ജിയിലെത്തിയ സൂപ്പര്‍ താരം ലിയോണല്‍ മെസിയും സീസണൊടുവില്‍ ക്ലബ്ബ് വിട്ടതോടെയാണ് പി എസ് ജി വിടാനുള്ള തീരുമാനം നെയ്മര്‍ ഉറപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബ്ബുകളിലേക്ക് താരങ്ങള്‍ എത്തിത്തുടങ്ങിയത്. ജനുവരിയില്‍ ആണ് റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകയ്ക്ക് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ സ്വന്തമാക്കിയത്. പിന്നീട് കരീം ബെന്‍സെമ, സാദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാദ് മെഹ്റസ് തുടങ്ങിയ വമ്പന്‍ താരങ്ങളുള്‍പ്പടെ സൗദി ക്ലബ്ബുകളിലേക്ക് എത്തിയിരുന്നു.