പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ കളിച്ച അവസാനത്തെ ഏതാനും മാസങ്ങള്‍ തനിക്കും ലയണല്‍ മെസ്സിക്കും നരകതുല്യമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ താരം നെയ്മര്‍. ഫിഫ ലോകകപ്പ് 2022 ജേതാവും ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി പാരീസിലേക്ക് മടങ്ങിയ മെസ്സിക്ക് പിഎസ്ജിയെ കിരീടം ചൂടിക്കാനായിരുന്നില്ല. നെയ്മര്‍ അടക്കമുള്ള മുന്നേറ്റ നിരയുടെ പരാജയമായിരുന്നു അതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പിഎസ്ജിയിലെ അവസാന മാസങ്ങളില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ മെസ്സിയെ പിഎസ്ജി കാണികള്‍ തന്നെ കൂവിവിളിച്ച് കളിയാക്കാറുണ്ടായിരുന്നു.

'ഒരുമിച്ച് നിന്നാല്‍ ചരിത്രം സൃഷ്ടിക്കാമെന്ന ധാരണയിലായിരുന്നു ഞാനും മെസ്സിയും പിഎസ്ജിയില്‍ എത്തിയത്. ടീമിന്‍റെ വിജയത്തിനായി ഞങ്ങള്‍ പരമാവധി ശ്രമിച്ചു. മിന്നുന്ന പ്രകടനങ്ങള്‍ നടത്തി. എന്നാല്‍ കിരീടം ചൂടാനായില്ല. നിർഭാഗ്യവശാൽ ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. മെസ്സിയുടെ കഴിഞ്ഞ വര്‍ഷത്തില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു. എന്നാല്‍ അതേസമയം ദുഃഖിതനുമായിരുന്നു. ദേശീയ ടീമിനൊപ്പം അടുത്ത കാലത്ത് എല്ലാ കിരീടങ്ങളും നേടി സ്വര്‍ഗതുല്യമായ ദിവസങ്ങളായിരുന്നു ഒരുവശത്തെങ്കില്‍ പാരിസില്‍ അദ്ദേഹത്തിന്റെ ജീവിതം നരകമായി. ഞങ്ങള്‍ ഇരുവരും ആ നരകത്തില്‍ ജീവിച്ചു' എന്നാണ് നെയ്മറിന്‍റെ വെളിപ്പെടുത്തല്‍. ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെസ്സിയോട് നീതിപുലര്‍ത്താന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ലെന്നും നെയ്മര്‍ പറഞ്ഞു. മെസ്സിയെന്ന ഫുട്ബോള്‍ കളിക്കാരനെ കുറിച്ച്, അയാള്‍ ഗ്രൌണ്ടില്‍ കാണിക്കുന്ന മായജാലങ്ങളെ കുറിച്ച്, ടീമിനുവേണ്ടി ചെയ്യുന്ന കഠിനാധ്വാനത്തെ കുറിച്ച് അദ്ദേഹത്തെ അറിയാവുന്ന ആർക്കും അറിയാമെന്നും നെയ്മർ കൂട്ടിച്ചേര്‍ത്തു. പിഎസ്ജി വിട്ട മെസ്സി അമേരിക്കന്‍ ക്ലബ്ബായ ഇന്‍റര്‍ മിയാമിയിലെക്കാണ് പോയത്. നെയ്മര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിലെത്തി. 

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More
Web Desk 9 months ago
Football

മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും മിയാമിയില്‍

More
More