'പ്രതിദിന കൊവിഡ്‌ നിരക്ക് 20,000 വരെ ആയേക്കാം'- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിദിന കൊവിഡ് നിരക്ക് 20,000 വരെ ആയി ഉയർന്നേക്കാമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് വ്യക്തമാക്കി.

ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണെന്നും ജനങ്ങൾ പരമാവധി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. സർക്കാർ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണമെന്നും സംഘടന അറിയിച്ചു. സർക്കാർ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഐഎംഎ അഭിപ്രായപ്പെട്ടത്.

ലോക്ഡൗൺ നിർദേശങ്ങൾ ലംഖിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ  ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഫലപ്രതമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐഎംഎ അറിയിച്ചു.

 ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പുതിയ കേസുകളും 940 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More