കേരളത്തിൽ സ്കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതും നടക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണ് തീരുമാനം. വിവാഹങ്ങൾക്ക് 50, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്ന നിയന്ത്രണം തുടരും.
Also Read
അതേസമയം, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 160% കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഏറ്റവുംവലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. 75,000 ൽ നിന്നാണ് 1.96 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. 4,000 പുതിയ കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. ഇന്നലെ 8000-ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.