സംസ്ഥാനത്ത് 9347 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര്‍ സ്വദേശി ശ്രീധരന്‍ (68), കുറുലായി സ്വദേശി രാഘവന്‍ നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന്‍ (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന്‍ (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്‍പടി സ്വദേശിനി നഫീസ (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.












Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More