ഹത്രാസ് സംഭവം: രാഹുലിനെയും പ്രിയങ്കയെയും യുപിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല

ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ട രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഡൽഹി യുപി അതിർത്തിയിൽ വെച്ചാണ് ഇരുവരെയും തടഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ക്കടക്കം ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. 5 പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. 

പൊലീസ് വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാൻ കോൺ​ഗ്രസ് തീരുമാനിക്കുകയായിരുന്നു.   യു.പി-യില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി നേരത്തെ  അഭിപ്രായപ്പെട്ടിരുന്നു.  ക്രിമിനലുകള്‍ക്ക് ഏത് സമയത്തും പരസ്യമായി കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സൗകര്യമാണ് യോഗി ഭരണകൂടം ചെയ്തു കൊടുക്കുന്നതെന്നും കുറ്റപ്പെടുത്തി.


സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More