കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു. വ്യാജ വിവരങ്ങള്‍ നല്കി കൊവിഡ് ടെസ്റ്റ് നടത്തിയതിനാണ് കേസ്. ആള്‍മാറാട്ടം, പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് പോത്തന്‍കോട് പൊലീസ് അഭിജിത്തിനെതിരെ കേസെടുത്തത്.
ഇന്നലെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയെന്ന് പോത്തന്‍കോട് പഞ്ചായത്ത് പരാതി നല്‍കുന്നത്. കെ.എം അബിയെന്ന വ്യാജ പേരില്‍ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തില്‍ എത്തി പരിശോധന നടത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചതോടെ കാണാനില്ലെന്നുമാണ് പരാതി.
വ്യാജപേരും വിലാസവും നല്കാന് ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടു നിന്നെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടക്കുമെന്നും നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവ് സംഭവിച്ചതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഭിജിത്ത്.