ശിവശങ്കരനെയും സ്വപ്നയെയും ഒരേസമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ആരംഭിച്ചു . തുടർച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് കഴിഞ്ഞ ദിവസം ശിവശങ്കറിനെ 11 മണിക്കൂർ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യൽ 10.30 നാണ് അവസാനിച്ചത്.ഇന്ന് രാവിലെ 11 മണിക്കാണ് ശിവശങ്കരൻ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അതേ സമയം കാക്കനാട് ജയിലിൽ റിമാന്റിലുള്ള സ്വപ്ന സുരേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്.

 യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. സ്വർണ കടത്ത് കേസിലെ പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇന്ന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടത്

3 വർഷം മുമ്പ് കേരളത്തിൽ ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതിൽ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുകയാണ്. സാമൂഹ്യക്ഷേ വകുപ്പിന് കീഴിലെ അനാഥാലയങ്ങളിലാണ് ഈന്തപ്പഴം വിതരണം ചെയ്തത്. സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നാണ് ഇവർ കസ്റ്റംസിന് മൊഴി നൽകിയത്. 

അതേസമയം എൻഐഎ പ്രതിചേർത്ത നാല് പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോൺഫ്രൻസിലൂടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. കേസിൽ യുഎപിഎ വകുപ്പുകൾ ചുമത്തിയതിനെതിര പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവ് ഹാജരാക്കാൻ എൻഐഎ കോടതി എൻഐഎ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുമെന്ന് എൻഐഎയോട് കോടതി വ്യക്തമാക്കിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 11 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More