കർഷകബില്ല്: പ്രതിഷേധിച്ച എംപിമാർക്കെതിരെ അച്ചടക്കനടപടി?

കർഷകബില്ലിനെതിരെ പ്രതിഷേധിച്ച എംപി മാർക്കെതിരെ അച്ചടക്ക നടപടിയെടുത്തെക്കും. കർഷക ബില്‍ വിഷയം  തീരുമാനിക്കുന്നതിനായി രാജ്യസഭയിൽ വോട്ടെടുപ്പിന് വെച്ചപ്പോൾ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാർക്കെതിരെയാണ്  നടപടി സ്വീകരിക്കുക.

തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍, എ.എ.പി എം.പി സഞ്ജയ് സിംഗ്, ഡി.എം.കെ എം.പി തിരുച്ചി ശിവ, കോണ്‍ഗ്രസ് എം.പി റിപുന്‍ ബോറ, എന്നിവര്‍ക്കെതിരെ നടപടിയെടുക്കാൻ സാധ്യയുണ്ട്.  രാജ്യസഭാ അധ്യക്ഷന് നേരെ കടന്നാക്രമിച്ചു എന്നതും  മൈക്കും മറ്റ് പേപ്പറുകളും നശിപ്പിച്ചു എന്നതുമാണ് പ്രധാന ആരോപണം. സഭക്കുള്ളിൽ നടന്ന പ്രതിഷേധങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് എംപി മാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് സഭ പത്ത് മിനുട്ടോളം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു.

പാർലിമെന്റിലും പുറത്തും വളരെയധികം വിമർശിക്കപ്പെട്ട മൂന്ന് കർഷകബില്ലുകളിൽ രണ്ടെണ്ണമാണ് രാജ്യസഭ ഇന്ന് പാസ്സാക്കിയത്. വിപുലമായ തോതിൽ കർഷകർക്ക് ഉത്പനങ്ങൾ വിറ്റഴിക്കുന്നതിനുള്ള ബില്ലും ഭൂമി പാട്ടത്തിന് നൽകുന്നതുമായി ബന്ധെപ്പെട്ട ബില്ലുമാണ് ഇത്തവണ പാസ്സാക്കിയത്. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More