കര്‍ഷക ബില്ലുകള്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടയില്‍ രണ്ട് വിവാദ ബില്ലുകള്‍ ലോക്‌സഭ പാസാക്കി. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് അഗ്രിമെന്റ് ഓന്‍ പ്രൈസ് അഷുറന്‍സ് ആന്റ് ഫാം സര്‍വീസസ് ബില്‍ - 2020 എന്നീ ബില്ലുകളാണ് വ്യാഴാഴ്ച ലോക്‌സഭ പാസാക്കിയത്.

ഇവ രണ്ടും നേരത്തെ പാസാക്കിയ എസ്സന്‍ഷ്യല്‍ കമ്മോഡിറ്റി ബില്ലും ഉള്‍പ്പെടെ  മൂന്ന് ബില്ലുകളും രാജ്യസഭയില്‍ അവതരിപ്പിക്കുകയും അപ്പര്‍ ഹൗസ് പാസാക്കിയ ശേഷം നിയമങ്ങളായി മാറുകയും ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയാണ് ശബ്ദവോട്ടിലൂടെ രണ്ട് ബില്ലുകളും ലോക്സഭ പാസാക്കിയത്. ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിയും,ശിരോമണി അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.

എന്നാല്‍ നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണങ്ങളെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. കാര്‍ഷിക രംഗത്ത് സമൂലമാറ്റം കൊണ്ടുവരുന്ന കാര്‍ഷിക ബില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വളരെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കൃഷിക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബില്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 

കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള വിവാദ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍  ലോക്‌സഭയില്‍ അവതരിപ്പിച്ചത്.  ബില്ലുകള്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസടക്കുള്ളള പ്രതിപക്ഷം. ഭക്ഷ്യധ്യാന വിളകള്‍ക്കുള്ള മിനിമം താങ്ങുവില സമ്പ്രദായത്തെ അട്ടിമറിക്കുന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ മൊത്തം കര്‍ഷകരെയും ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More