'മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ കഴിയില്ല'; കേന്ദ്രമന്ത്രി രാജിവെച്ചു

ബിജെപിയുടെ ഏറ്റവും പഴയ സഖ്യ കക്ഷികളിലൊരാളായ ശിരോമണി അകാലിദളിന്റെ എംപിയും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. സര്‍ക്കാരിന്റെ കാര്‍ഷിക നയത്തെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടാണ് രാജി.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ഫാര്‍മേഴ്സ് അഗ്രിമെന്റ് ഓന്‍ പ്രൈസ് അശുറന്‍സ് ആന്റ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയില്‍  പ്രതിഷേധിച്ചാണ് ലോക്സഭയില്‍ എസ്എഡിയുടെ നാടകീയ രാജി പ്രഖ്യാപനം.

'കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കും നിയമനിര്‍മ്മാണത്തിനുമെതിരായി ഞാന്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവക്കുകയാണ്. കര്‍ഷകരൊടൊപ്പം അവരുടെ മകളെപോലെയും സഹോദരിയെപോലെയും നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു', ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ട്വിറ്ററില്‍ കുറിച്ചു. 

'എസ്എഡിക്ക് കര്‍ഷക വിരുദ്ധരുടെ കക്ഷിയാകാന്‍ കഴിയില്ല, ഈ തീരുമാനം എന്റെ പാര്‍ട്ടിയുടെ കാഴ്ചപ്പാടിനെയും, അതിന്റെ മഹത്തായ പാരമ്പര്യത്തെയും, കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഏത് അറ്റം വരെയും പോകാനുള്ള ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രതിബദ്ധതയെയും അടിസ്ഥനാപ്പെടുത്തിയാണെന്ന്' ഹര്‍സിമ്രത്ത് തന്റെ രാജി കത്തില്‍ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 14 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More