അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വി.കെ. ശശികല അടുത്ത വര്‍ഷം ജനുവരിയില്‍ ജയില്‍ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗ്ലൂരു ജയില്‍ അധികൃതര്‍ അറിയിച്ചു. പിഴ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജയില്‍ ശിക്ഷ ഫെബ്രുവരി 27 വരെ നീളും.
ബെംഗളുരു സ്വദേശി വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് ജയിലധികൃതര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരോള്‍ കാലാവധി കൂടി പരിഗണിച്ചാകും മോചനം. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.
അതേസമയം പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ജനുവരിയില്‍ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകന് അറിയിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്നു വി.കെ ശശികല.