ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വെളളിയാഴ്ചയിലേക്ക് മാറ്റി

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാശ്യപ്പെട്ട് അന്വേഷണ സംഘം  ഹർജി വെള്ളിയാഴ്ച കോടതി പരി​ഗണിക്കും. ഹർജിയിന്മേൽ കേസിൽ എട്ടാം പ്രതിയായ ദിലീപിന് നോട്ടീസ് അയക്കും. വെളളിയാചക്ക് മുമ്പായി വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ഹർജി നൽകിയത്.  പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ പുരോ​ഗമിക്കവെയാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഹർജി നൽകിയത്. വിചാരണ വേളയിൽ പല പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറിയിരുന്നു. കേസിലെ സാക്ഷികളായ സിനിമാ രം​ഗത്തെ പ്രമുഖരാണ് മൊഴിമാറ്റിയത്. ദിലീപിന്റെ സ്വാധീനത്തിലാണ് സാക്ഷികൾ മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

കേസിൽ 6 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജനുവരിയോടെ കേസിൽ വിധി പറയണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം. കേസിൽ 300 ഓളം സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 പേരുടെ വിസ്താരമാണ ഇതുവരെ പൂർത്തിയായത്. അടച്ചിട്ട കോടതിയിലെ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ കോടതി വിലക്കിയിരിക്കുകയാണ്.

കേസിലെ 8 പ്രതിയായ ദിലീപിന് കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More