ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ 97570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം 1201 പേർ 24 മണിക്കൂറിനിടെ മരിച്ചു. അസുഖം ബാധിച്ച് ഇതുവരെ 77472 പേരാണ് മരിച്ചത്. 4659958 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 3624197 പേർ രോഗ മുക്തി നേടി. 958316 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഡൽഹിയിലും മഹാരാഷ്ട്രിയിലുമാണ് കൂടുതൽ രോഗ ബാധിതർ. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 24886 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 293 പേരാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 271566 പേരാണ് ചികിത്സയിലുള്ളത്. 7 ലക്ഷത്തിൽ അധികം പേർ രോഗമുക്തി നേടി.
ഡൽഹിയിൽ 24 മണിക്കൂറിനിടെ 4266 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 പേർ അസുഖം ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. ഒരു ലക്ഷത്തി എൺപതിനായിരത്തോളം പേർ രോഗമുക്തി നേടി. ആകെ മരിച്ചവുരെട എണ്ണം 4687 പേർ ആയി