പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, റോഡ്‌ ഉപയോഗിക്കാന്‍ മറ്റുള്ള വര്‍ക്കും!; ഷഹീന്‍ ബാഗ്‌ സമരക്കാരോട് സുപ്രീം കോടതി

ഡല്‍ഹി: പൌരത്വ ഭേദഗതി നിയമത്തിനെതിരെ റോഡ്‌ ഉപരോധിച്ചു സമരം ചെയ്യുന്ന ഷഹീന്‍ ബാഗ്‌ സമരക്കാരുമായി സുപ്രീം കോടതി നിയോഗിച്ച അഭിഭാഷകര്‍ ചര്‍ച്ച നടത്തി. മധ്യസ്ഥ ശ്രമങ്ങളുമായി മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ്‌ ഹെഗ്ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരാണ്  കോടതി നിര്‍ദ്ദേശ പ്രകാരം ഷഹീന്‍ ബാഗിലെത്തിയത്. 

''സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഞങ്ങള്‍ എത്തിയത്. എല്ലാവരുടേയും സഹകരണം ഉണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അത്തരത്തില്‍ തന്നെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു''-എന്ന മുഖവുരയോടെ സമരക്കാരെ  അഭിസംബോധന ചെയ്തുകൊണ്ടാണ് സഞ്ജയ്‌ ഹെഗ്ഡെ തന്‍റെ വാക്കുകള്‍ക്ക് തുടക്കമിട്ടത് എന്ന് വാര്‍ത്ത ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.

 

തുടര്‍ന്ന് സമരപന്തലില്‍ സാധനാ രാമചന്ദ്രന്‍ സുപ്രീം കോടതി ഉത്തരവ് വായിച്ചു കേള്‍പ്പിച്ചു. ''ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിക്കുന്നു. എന്നാല്‍ ഈ പ്രക്ഷോഭം റോഡ്‌ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പ്രതിഷേധിക്കാന്‍  നിങ്ങള്‍ക്കുള്ള അതേ അവകാശം, പ്രയാസമില്ലാതെ ജീവിക്കാന്‍ അവര്‍ക്കുമുണ്ട്. ഒരേ രാജ്യക്കാര്‍ എന്ന നിലയില്‍ നാം പരസ്പരം അവകാശങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടത്. ഒരുമിച്ചു ചേര്‍ന്നു ഈ പ്രശ്നത്തിന് രമ്യമായ  പരിഹാരം കണ്ടെത്തി ലോകത്തിനു നാം മാതൃകയാവും.''

പൊതു ഗതാഗതം തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിനെതിരെ ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മധ്യസ്ഥ ചര്‍ച്ചക്ക് മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ചു കൊണ്ട് കോടതി ഉത്തരവായത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്‌, എസ്‌.കെ. കൌള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സമിതിയെ നിയോഗിച്ചത്. കേസ് ഈ മാസം 24-ന് വീണ്ടും കോടതി പരിഗണിക്കും. 


 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More