ലക്ഷദ്വീപില്‍ നാലരക്കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചു

കവരത്തി: ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസ രഹിതമായ സുഹേലി ദ്വീപില്‍ നിന്ന് മുറിച്ച് പ്രോസെസ്സ് ചെയ്ത് കയറ്റി അയക്കാനായി സൂക്ഷിച്ചിരുന്ന കടല്‍ വെള്ളരി (സീ കുക്കുംബര്‍) പിടികൂടി. കടല്‍വെള്ളരി സംരക്ഷണ സേനാ വിഭാഗം നടത്തിയ പരിശോധനയിലാണ് 850 കിലോഗ്രാം തൂക്കം വരുന്ന കടല്‍വെള്ളരി പിടികൂടിയത്. ഇതിന് അന്തര്‍ദേശീയ വിപണിയില്‍ ഏകദേശം നാലര കോടിയോളം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. മരുന്നിനും ഭക്ഷണത്തിനും വിലകൂടിയ റെസിപ്പികളിലും ഉപയോഗിക്കുന്ന ഒരുതരം  കടല്‍ ജീവിയാണ്   കടല്‍വെള്ളരി. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇതിനെ  വേട്ടയാടുന്നത് നിരോധിച്ചിട്ടുള്ളതാണ്. കടല്‍വെള്ളരിക്ക് അന്താരാഷ്‌ട്ര വിപണിയില്‍   കിലോക്ക് ഏകദേശം 53000 രൂപയോളം വിലവരും. 

മത്സ്യ തൊഴിലാളികളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ   അടിസ്ഥാനത്തില്‍ കടല്‍വെള്ളരി സംരക്ഷണ സേനാ വിഭാഗം  നടത്തിയ നീക്കമാണ് വിജയം കണ്ടത്. ലക്ഷദ്വീപുകളില്‍ നിന്ന് പിടിച്ച്  ശ്രീലങ്ക വഴിയാണ്  കടല്‍ വെള്ളരിക്കടത്ത് നടക്കുന്നത്. തമിഴ് നാട്ടിലെ കുളച്ചില്‍ ഉള്‍പ്പെടെയുള്ള തീരങ്ങളിലെ  വിദഗ്ദരായ മത്സ്യ  ബന്ധന തൊഴിലാളികളെ ഉപയോഗിച്ചാണ് കടല്‍ വെള്ളരിക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം. ഇവരെ കുറിച്ച്  അന്വേഷണ സംഘം വിശദമായി അന്വേഷിച്ചു വരികയാണ്. ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ വിദഗ്ദരായ തൊഴിലാളികള്‍ക്ക് മാത്രമേ കടല്‍വെള്ളരി വേട്ട നടത്താനാവു.

ആഴക്കടല്‍ ആണ് കടല്‍വെള്ളരിയുടെ ആവാസ വ്യവസ്ഥ. പവിഴപ്പുറ്റിനൊപ്പമാണ് ഇത് വളരുന്നത്. പവിഴപ്പു റ്റിന്‍റെ പാരിസ്ഥിതികമായ നിലനില്‍പ്പിന് കടല്‍ വെള്ളരിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഇക്കാരണത്താലാണ്  2001-ലാണ് കേന്ദ്ര  സര്‍ക്കാര്‍ കടല്‍വെള്ളരി പിടികൂടുന്നത് നിയമം മൂലം നിരോധിച്ചത്.     


Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More