കൊവിഡ് ഭീതിയിൽ നിന്ന് കരകയറാനാകാതെ രാജ്യം; തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തോളം മരണങ്ങൾ

ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തോളം കൊവിഡ് മരണങ്ങൾ. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം മൂലം മരണമടഞ്ഞ രോഗികളുടെ എണ്ണം 61,690 ആയി. മാർച്ച് 12 നാണ് ഇന്ത്യയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 76,870 സാമ്പിളുകളാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 75,000 പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.  രാജ്യത്ത് ഏറ്റവുമധികം കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്നലെ, 355 പേരാണ് മരിച്ചത്. ഇതോടെ, സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 23,444 ആയി. മരണസംഖ്യ ഏറ്റവും കൂടുതലായ മറ്റൊരു  സംസ്ഥാനം തമിഴ്‌നാടാണ്. 6,948 മരണങ്ങളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത്. 

കോവിഡ് -19 കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുറയാത്തതിനാൽ, ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യാഴാഴ്ച സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More