തനിക്ക് ബിജെപിയുമായി സഖ്യമുണ്ടെന്ന് കണ്ടെത്തിയാൽ കോൺഗ്രസ്‌ വിടുമെന്ന് ഗുലാം നബി ആസാദ്

തനിക്ക് ബിജെപിയുമായി ബന്ധം ഉണ്ടെന്നു കണ്ടെത്തിയാൽ കോൺഗ്രസ്‌ വിടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഭിന്നാഭിപ്രായമുള്ള നേതാക്കൾ പാർട്ടിക്കെതിരെ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്  മറുപടി പറയുകയായിരുന്നു അദ്ദേഹം . ആരോപണം ശരിയാണെങ്കിൽ രാജിവെക്കുമെന്ന് അദ്ദേഹം  പറഞ്ഞു.

2014 ലും 2019 ലും ഉണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തില്‍  ആത്മപരിശോധന നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇരുപതോളം നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ  കത്തെഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് കോണ്‍ഗ്രസ്‌ വര്‍കിംഗ് കമിറ്റിയില്‍ ഗുലാം നബിയുടെ ഈ പരാമർശം.

 താൻ ഒരിക്കലും ബിജെപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയിട്ടില്ലെന്നും എന്നിട്ടും  തനിക്ക് ബിജെപിയുമായി സഖ്യമുണ്ടെന്നാണ്  ആരോപണമെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു. തങ്ങൾ ബിജെപിയുമായി സഖ്യത്തിലാണെങ്കിൽ, ബോറിസ് ജോൺസൺ ഒരു ഫെയർനസ് ക്രീം ആണ് എന്നാണ് സസ്പെന്ഷനിലായ കോൺഗ്രസ്‌ നേതാവ് സഞ്ജയ്‌ ജാ ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More