ജിഡിപി: ഇന്ത്യക്ക് പ്രതീക്ഷിച്ച വളര്‍ച്ചയില്ലെന്ന് മൂഡിസ്

മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യക്ക് പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനാകില്ലെന്ന് മൂഡീസ് റിപ്പോർട്ട്. ഈ വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 5.4 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡിസ് വ്യക്തമാക്കി. 2020 തില്‍ ഇന്ത്യയുടെ ജിഡിപി 6.7 ശതമാനം വരെയാകാമെന്നായിരുന്നു മൂഡീസിന്‍റെ പ്രതീക്ഷ.

 

സാമ്പത്തിക രം​ഗത്ത് ഇന്ത്യക്ക് തിരച്ചടി തുടരുന്നു എന്നാണ് ആഭ്യന്തര ഉത്പാദനത്തിലെ കുറവ് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ് അടക്കമുള്ള സംഭവ വികാസങ്ങൾ ഇന്ത്യക്ക് തിരിച്ചടി ആയെന്നാണ് മൂഡിസ്‌ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉടലെടുത്ത വെല്ലുവിളികള്‍ ഇന്ത്യയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്നും മൂഡീസ് വിലയിരുത്തുന്നു.

ചൈനയുടെ ജിഡിപിയിൽ കുറവുണ്ടാകുമെന്നും മൂ‍‍ഡിസ് പറയുന്നു. വരു വർഷങ്ങളിൽ ചൈനക്ക് പ്രതീക്ഷിച്ച വളർച്ചാ നിരക്ക് കൈവരിക്കാനാകില്ലെന്നും വിലയിരുത്തുന്നു. 2020 ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 5.2 ശതമാനമായി കുറയുമെന്നും മൂഡിസ് റിപ്പോർട്ട് ചെയ്‌തു. 2021ല്‍ 5.7 ശതമാനം വളര്‍ച്ച മാത്രമേ ചൈനക്കുണ്ടാകുമെന്നാണ് നിഗമനം.

Contact the author

web desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More