പ്രധാനമന്ത്രി പദവിയിൽ റെക്കോർഡുമായി നരേന്ദ്രമോദി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച നാലാമത്തെ പ്രധാനമന്ത്രിയും, ആദ്യ കോണ്‍ഗ്രസ് ഇതര നേതാവുമായി നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ.മൻമോഹൻസിങ് എന്നിവർക്ക് ശേഷമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. അടൽ ബിഹാരി വാജ്പേയിയുടെ റെക്കോർഡാണ് മോദി ഇന്നു മറികടക്കുക. 2272 ദിവസമാണ് വാജ്പേയി ഇന്ത്യ ഭരിച്ചത്.

2014 മെയ് 26 നാണ് നരേന്ദ്ര മോദി ആദ്യം പ്രധാനമന്ത്രിയായി ചുമതലയേറ്റത് . 2019 മെയ് 30 ന് രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. ഇന്ദിര ഗാന്ധിയു‌ടെ മൂന്നാം മന്ത്രിസഭ (1971- 77, 2198 ദിവസം) കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതു നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയാണ് (2014- 19, 1830 ദിവസം).

ജവഹർലാൽ നെഹ്റു 17 വർഷവും , ഇന്ദിരാഗാന്ധി 11 വർഷവും , മന്മോഹൻ സിംഗ് 10 വർഷവുമാണ് പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്. ഇടക്കാല പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദ ഉൾപ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ 29 മന്ത്രിസഭകളാണ് ഇന്ത്യയില്‍ ഇതുവരെ അധികാരത്തിലിരുന്നത്.

Contact the author

National Desk

Recent Posts

Web Desk 17 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More