ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണത്തിനു 1,600 ഇന്ത്യക്കാരെ ആവശ്യമുണ്ട്

ഓക്സ്ഫോർഡ്  വാക്സിൻ പരീക്ഷണങ്ങൾക്കായി 20 ഇന്ത്യൻ നഗരങ്ങളിലെ 1,600ഓളം പേരെ ആവശ്യമുണ്ടെന്ന്  സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐ‌ഐ) . ഇക്കാര്യം പരിശോധിക്കാൻ ഇന്ത്യയുടെ അപ്പെക്സ് ക്ലിനിക്കൽ ട്രയൽ റെഗുലേഷൻ ബോഡി അടിയന്തിരമായി യോഗം ചേരും.

പുതുക്കിയ നിർദ്ദേശമനുസരിച്ച്, ഇന്ത്യയിലെ തിരഞ്ഞെടുത്ത 20 നഗരങ്ങളിൽനിന്ന് 1,600 ൽ അധികം ആളുകൾ പരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ്  എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട്‌ നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.

ചൊവ്വാഴ്ച നടന്ന യോഗത്തിൽ, വാക്സിൻ അവസാനഘട്ട മനുഷ്യ പരീക്ഷണങ്ങൾ  ഇന്ത്യയിൽ ആരംഭിക്കാനുള്ള നിർദ്ദേശം വിദഗ്ധ പാനൽ  പരിഗണിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റിവച്ചിരുന്നു. ഇത് ബുധനാഴ്ച എസ്‌ഐ‌ഐയെ അറിയിക്കുകയും, പുതിയ നിർദ്ദേശം വേഗത്തിൽ ഫയൽ ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More