പാർലമെന്റ് കെട്ടിടം പഴഞ്ചൻ, പുതിയത് നിര്‍ബന്ധം; കേന്ദ്രം സുപ്രീംകോടതിയിൽ

പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമെന്ന് കേന്ദ്ര സർക്കാർ. ഇപ്പോഴത്തെ പാർലമെന്റ് കെട്ടിടത്തിനു സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവായതിനാൽ പുതിയതു നിർമിച്ചേപറ്റൂവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപിച്ചു. വൈദ്യുതി കാര്യക്ഷമത കുറഞ്ഞതും നിലവിലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് കെട്ടിടമെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ പരമ്പരാഗതമായ ടെക്‌നോളജികൾ, അറിവ് എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് പുതിയ മന്ദിരം ഇപ്പോഴുള്ളതിന്റെ അടുത്ത് നിർമിക്കണം. 2026 വരെ പാർലമെന്റിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കരുതെന്നാണ് ഭരണഘടനയിലുള്ളത്. എന്നാൽ പുതിയതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരം വലുതായിരിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-നുമുമ്പായി പാർലമെന്റ് നിർമിക്കാനാണ് ലക്ഷ്യം. പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More