1.8 ബില്യണ്‍ ഡോളര്‍ മുടക്കി യുഎസില്‍ നിന്ന് 6 പോസൈഡോണുകള്‍ വാങ്ങാന്‍ ഇന്ത്യ

യുഎസില്‍ നിന്നും ആറ് ദീര്‍ഘദൂര പോസൈഡോണ്‍-8 ഐ വിമാനങ്ങള്‍ വാങ്ങുന്നതിനുളള നടപടികള്‍ ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടലിനിടെ  ആറ് പ്രിഡേറ്റര്‍-ബി സായുധ ഡ്രോണുകള്‍ വാങ്ങനുള്ള ഇന്ത്യന്‍  പദ്ധതിയും പുരോഗമിക്കുന്നുണ്ട്. 

റഡാറുകളും ഇലക്ട്രോ-ഒപ്റ്റിക് സെന്‍സറുകളും കൊണ്ട് സജ്ജീകരിച്ച നാവിക പി -8 ഐ പട്രോളിംഗ് വിമാനങ്ങള്‍, ഹാര്‍പൂണ്‍ ബ്ലോക്ക് -2 മിസൈലുകളും, എംകെ -54 ഭാരം കുറഞ്ഞ ടോര്‍പ്പിഡോകളുമാണ്  ഇന്ത്യന്‍ മഹാസമുദ്രത്തിലെയും കിഴക്കന്‍ ലഡാക്കിലെയും നിരീക്ഷണ ദൗത്യങ്ങള്‍ക്കായി നിലവില്‍ ഇന്ത്യ വ്യാപകമായി ഉപയോഗിക്കുന്നത്. 

2009 ജനുവരിയിലെ 2.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം നാവികസേന എട്ട് ബോയിംഗ് പി -8 ഐ വിമാനങ്ങള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു, അടുത്ത നാല് വിമാനങ്ങള്‍ 2016 ജൂലൈയില്‍ ഒപ്പുവച്ച 1.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം ഈ ഡിസംബര്‍ മുതല്‍ വിതരണം ചെയ്ത് തുടങ്ങും.

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More