എന്‍പിആര്‍: അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കാത്ത സംസ്ഥാന സർക്കാറുകളുമായി അനുനയ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍. സെൻസസ് കമ്മീഷണർമാർ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗുമായി സെൻസസ് കമ്മീഷണർ ചർച്ച നടത്തി. മറ്റ് മുഖ്യമന്ത്രിമാരുമായും ഉടൻ ചർച്ച നടത്തും. പൗരത്വ ഭേ​ദ​ഗതിക്കെതിരായ പ്രതിഷേധം ശക്മായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നീക്കം.

കേരളവും പഞ്ചാബും ബംഗാളും എന്‍പിആറുമായി മുന്നോട്ടുപോകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  എന്‍പി‍ആറിന്‍റെ പല ചോദ്യങ്ങളും മാറ്റണമെന്ന്  നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എൻപിആറുമായി മുന്നോട്ട് പോകുന്നത് കേന്ദ്രസർക്കാറിന് വെല്ലുവിളിയാണ്. പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലാണ് ഉദ്യോ​ഗസ്ഥതലത്തിൽ പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

രാജ്യത്തെമ്പാടും നടക്കുന്ന സെൻസസ്, എൻപി‌ആർ വിവരശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത് റജിസ്ട്രാർ ജനറൽ കൂടിയായ സെൻസസ് കമ്മീഷണറാണ്. അതിനാലാണ്  ഈ ഉന്നത ഉദ്യോഗസ്ഥനെ ചർച്ച നടത്താൻ കേന്ദ്രസർക്കാർ നിയോഗിക്കുന്നത്.

Contact the author

web desk

Recent Posts

Web Desk 18 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More