ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളം എഫ്.സി. ചാമ്പ്യന്മാര്. ബംഗളൂരുവില്‍ നടന്ന ഫൈനലില്‍ മണിപ്പൂരി ക്ലബ്ബ് ക്രിപ്സയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരള ടീം ചരിത്ര നേട്ടം കുറിച്ചത്.
കളി തുടങ്ങി ആദ്യമിനുട്ടിൽ തന്നെ പരമേശ്വരി ദേവി ഗോകുലത്തിനായി ഗോൾ നേടി. തുടര്‍ന്ന് 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരും ഗോകുലത്തിനായി സ്കോര്‍ ചെയ്തു. ക്യാപ്റ്റന്‍ ദങ്മെയ് ഗ്രെയ്സ്, രത്തന്‍ബാല ദേവി എന്നിവരാണ് ക്രിപ്സയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
Also Read
കേരളത്തില്‍ നിന്ന് ഒരു ടീം ആദ്യമായാണ് വനിതാ ലീഗില്‍ കിരീടം ചൂടുന്നത്. യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി കളിച്ച ആറ് മത്സരങ്ങളിലും ജയിച്ചാണ് കേരള ടീം കിരീടം നേടിയത്.