ഗാന്ധിനഗറില്‍ കോവിഡ് കേസുകള്‍ക്ക് 200% വര്‍ദ്ധനവ്

ലോക്‌ഡൗൺ അവസാനിച്ചതോടെ ഗാന്ധിനഗറിലെ കോവിഡ് കേസുകളിൽ വൻ വർദ്ധനവുണ്ടായെന്ന് ഔദ്യോഗിക കണക്കുകൾ.ലോക്ഡൗൺ കാലയളവിൽ നിന്നും 200% കേസുകളാണ് കൂടിയത്.  ഓഫീസുകൾ തുറന്നതും സാമ്പത്തിക കാര്യങ്ങൾ പുനരാരംഭിച്ചതുമാണ് വലിയതോതിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായത്. ആദ്യമായാണ് ഗുജറാത്തില്‍ ഇത്ര വേഗത്തിൽ രോഗവ്യാപനം സംഭവിക്കുന്നത്.

മെയ്യിൽ 280 കോവിഡ് കേസുകളും 14 മരണങ്ങളും ഉണ്ടായിരുന്നിടത്ത്  ജൂണിൽ 400 കേസുകളും 20 മരണങ്ങളുമാണ് റിപ്പോർട്ട്‌ ചെയ്തത്. വ്യാപനം കൂടുതലായും നഗരങ്ങളിലാണെന്ന് ഗാന്ധിനഗർ കളക്ടർ കുൽദീപ് ആര്യ പറഞ്ഞു. ആളുകൾ നേരത്തെ തന്നെ ചികിത്സ തേടാത്തത് രോഗവ്യാപനത്തിനു കരണമാകുന്നുണ്ടെന്നും ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്  31 മരണങ്ങളും 672 പോസറ്റീവ് കേസുകളുമാണെന്നും അദ്ദേഹം അറിയിച്ചു. 70 മുതൽ 80 വരെ സാമ്പിളുകൾ പരിശോധിക്കുന്നത് 130 ആക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

ഗാന്ധിനഗർ കൂടാതെ ആരവല്ലി, ബാറുച്ച്, ഭാവ്-നഗർ, ജംനാനഗർ, മെഹ്സാന, പടാൻ, സുരേന്ദ്രനഗർ എന്നിവിടങ്ങളിലും രോഗവ്യാപനം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More