കടല്‍ക്കൊല കേസ്: നഷ്ടപരിഹാരം ലഭിയ്ക്കും, പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഇനി ഇറ്റലി തീരുമാനിക്കും

മത്സ്യബന്ധനത്തിലേർപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കടലിൽ വെച്ച്​ വെടിവെച്ച കൊന്ന കേസിൽ ഇറ്റായൻ നാവികർ നഷ്​ടപരിഹാരം നൽകണമെന്ന്​ കോടതി വിധി. എന്നാല്‍, പ്രതികൾക്കെതിരെ ക്രിമിനൽ നടപടി പുനരാംരംഭിക്കുമെന്ന് ഇറ്റലി രാജ്യാന്തര ട്രൈബ്യൂണലിനോടു വ്യക്തമാക്കിയെങ്കിലും അതെത്രത്തോളം പാലിക്കപ്പെടുമെന്ന് കണ്ടറിയണം. 

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം നീണ്ടകരയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ നാവികരായ ലത്തോറ മാസി മിലിയോനോ, സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ജീവനാശം, വസ്തുവകകള്‍ക്ക് സംഭവിച്ച നഷ്ടം, ധാര്‍മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട് എന്ന് അന്താരാഷ്‌ട്ര കോടതി വിധിച്ചു. 

അതേസമയം, നാവികർക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യക്ക് അധികാരമില്ലെന്നും, ഇറ്റലിയിലെ നടപടികൾ മതിയാകുമെന്നും കോടതി പറഞ്ഞു. ഒപ്പം, ഇന്ത്യയുടെ പരമാധികാരം ഇറ്റലി ലംഘിച്ചില്ല എന്നും വ്യക്തമാക്കി. എന്നാല്‍, കടലില്‍ ഇന്ത്യയുടെ യാത്രാസ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചതായി കോടതി കണ്ടെത്തുകയും ചെയ്തു. ചുരുക്കത്തില്‍, കുറ്റക്കാരായ നാവികരെ ഇനി എന്തു ചെയ്യണമെന്ന് ഇറ്റലിക്ക് തീരുമാനിക്കാം. ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് മാത്രം.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More