ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെയിത് 375 ആയിരുന്നു. നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് അതേ നിരക്കില്‍ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 16,904 ആയി.
കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. 24 മണിക്കൂറിനകം 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 19,308 ആയിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രോഗികളുടെ എണ്ണം 18000 ത്തിനും 19000 ത്തിനും മുകളിലും താഴെയുമായാണ് നിലനില്‍ക്കുന്നത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 5,67,536 ലെത്തി. ഇതിനകം 33,52,71 പേര്‍ രോഗവിമുക്തരായി. 3,52,175 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.
രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയാണ് രോഗീവര്‍ദ്ധനവില്‍ കാണാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരുന്ന ഇന്ത്യ, വീണ്ടും വന്‍ വര്‍ദ്ധനവോടെ മുന്നോട്ട് നീങ്ങുകയാണ് .