പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ , പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നടക്കമുള്ള  പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പി.പി.ഇ കിറ്റ് ധരിച്ചാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദ്ദേശം.

ഇതനുസരിച്ച് പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കാന്‍ വിമാനകമ്പനികളുടെയടക്കം സഹായം തേടാനാണ് തീരുമാനം. ട്രുനാറ്റ് ടെസ്റ്റുകള്‍ സൌദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്നില്ല. അതുകൊണ്ടുതന്നെ ടെസ്റ്റ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ തീരുമാനം ട്രുനാറ്റ് ടെസ്റ്റുകള്‍ക്ക് സൌകര്യമില്ലാത്ത സൌദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെ ആശ്ങ്കയിലാക്കിയിരുന്നു. കൂടാതെ ടെസ്റ്റ്‌ നിലവിലുള്ള രാജ്യങ്ങളിലും, അത് നടത്തി സര്‍ട്ടിഫൈ ചെയ്യാനുള്ള സാങ്കേതികമായ ബുദ്ധിമുട്ടുകളും പ്രവാസി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം പ്രവാസികളില്‍ വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.

ഇന്ന് (ബുധനാഴ്ച) ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ടെസ്റ്റിന് സൌകര്യമുള്ള രാജ്യങ്ങളില്‍ അത് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ റാപിഡ് ടെസ്റ്റും കുവൈത്തില്‍ ആന്റിബോഡി ടെസ്റ്റും ഉപയോഗിക്കാന്‍ സൌകര്യമുണ്ട്. ഇത്തരത്തില്‍ നിലവിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലെക്കെത്താനുള്ള അവസരമാണ് ഇപ്പോള്‍ തുറന്നുകിട്ടിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 9 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 10 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More