ഭീകരാക്രമണ സാധ്യത: ഡൽഹിയില്‍ കനത്ത ജാഗ്രത

ഭീകരാക്രമണ സാധ്യതയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രത. സുരക്ഷ ഏജൻസികൾ പങ്കുവയ്ക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളിൽ ചിലർ ജമ്മു കശമീരിൽ നിന്നുളളവരാണ്. അവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ നഗരത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ വാഹന പരിശോധന കർശനമാക്കി. എല്ലാ മന്ത്രാലയങ്ങൾക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഗസ്റ്റ് ഹൗസുകളിൽ ഭീകരർ താമച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്. മാർക്കറ്റുകളിലും ആശുപത്രികളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. 

അതിർത്തി മേഖലകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.  കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ രാജ്യമെമ്പാടും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More