തെക്കൻ അസമിൽ മണ്ണിടിച്ചില്‍; 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

അസമിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. തെക്കന്‍ അസമിലെ ബറാക് താഴ്‌വരയിലാണ് മണ്ണിടിച്ചിലുണ്ടായത്‌. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത്​ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മരിച്ചവരിൽ കാച്ചർ ജില്ലയിൽ നിന്നും, ഹൈലകണ്ഡി ജില്ലയിൽ നിന്നും ഏഴ് പേര്‍ വീതവും, കരിംഗഞ്ച് ജില്ലയിൽ ആറ് പേരും ഉൾപ്പെടുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 11 കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനകം തന്നെ കനത്ത വെള്ളപ്പൊക്കത്തെ നേരിടുന്ന അസമില്‍ 3.72 ലക്ഷം ആളുകള്‍ ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു, 348 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 27,000 ഹെക്ടറിലധികം വിളകൾക്ക് നാശനഷ്ടമുണ്ടായതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അറിയിച്ചു.

മണ്ണിടിച്ചിലിനെത്തുടർന്ന് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താനും ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More