മോദി വെറുമൊരു ഹിന്ദു ഭൂരിപക്ഷ വാദിയായി ചെറുതാവുകയാണ്: രാമചന്ദ്ര ഗുഹ

പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുമൊരു ഹിന്ദു ഭൂരിപക്ഷ വാദിയായി സ്വയം ചെറുതാവുകയാണെന്ന്  ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. മോദിക്ക് തന്റെ വര്‍ഗീയ ഭൂതകാലം കുടഞ്ഞെറിയാന്‍  സാധിക്കുന്നില്ലെന്നും ഗുഹ അഭിപ്രായപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഭൂതവും വര്‍ത്തമാനവും എന്ന പംക്തിയിലാണ് രാമചന്ദ്രഗുഹ ഇക്കാര്യം വ്യക്തമാക്കുന്നത്.

തനിക്ക് ചുറ്റിലുമാണ് ലോകം കറങ്ങുന്നതെന്ന് വിശ്വസിക്കുന്ന ആത്മരതിക്കാരനാണ് മോദിയെന്നും രാമചന്ദ്ര ഗുഹ ലേഖനത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരാവട്ടെ സ്വന്തം പാര്‍ട്ടിയിലുള്ള നേതാക്കളാവട്ടെ സ്വതന്ത്ര നിലപാടുള്ള ആരുമായും ദീര്‍ഘകാലം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ല. സ്വയം ശിക്ഷിതനായ മോദിക്ക് വലിയ സര്‍വകലാശാലകളില്‍ നിന്ന് വലിയ ബിരുദം നേടിയവരില്‍ അവിശ്വാസമുണ്ടെന്നും ഗുഹ അഭിപ്രായപ്പെട്ടു.  എങ്ങനെയാണ് അമിത് ഷാ മോദിക്ക് സമനായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറുന്നതെന്നും ഗുഹ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More