'എ ഐ എല്ലാ ജോലികളും ഏറ്റെടുക്കും, ജോലി നമുക്കൊരു ഹോബിയായി മാറും'- ഇലോണ്‍ മസ്‌ക്

പാരിസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) നമ്മുടെ എല്ലാ ജോലികളും ഏറ്റെടുക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. മനുഷ്യര്‍ക്ക് ഇനി ജോലി ഉണ്ടാകില്ലെന്നും അതത്ര മോശം കാര്യമല്ലെന്നും ഇലോണ്‍ മസ്‌ക് പറയുന്നു. ഭാവിയില്‍ ജോലി ചെയ്യുന്നത് ഓപ്ഷണലായി മാറുമെന്നും എ ഐയും റോബോട്ടുകളും നമുക്കുവേണ്ടി ജോലി ചെയ്യുമെന്നും മസ്‌ക് പറഞ്ഞു. പാരിസില്‍ നടന്ന വിവാടെക് 2024 എന്ന എ ഐ ടെക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജോലി ചെയ്യുക എന്നത് ഒരു ഹോബിയായി മാറും. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ചെയ്യാം. എ ഐയും റോബോട്ടുകളും നിങ്ങള്‍ക്ക് ആവശ്യമുളള സേവനങ്ങള്‍ നല്‍കും. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉയര്‍ന്ന വേതനം ലഭിക്കണം. അടിസ്ഥാന വേതനം മാത്രം ലഭിച്ചാല്‍ പോര. കംപ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യരേക്കാള്‍ മികച്ച രീതിയില്‍ ജോലി ചെയ്താല്‍ പിന്നെ മനുഷ്യര്‍ക്ക് പ്രാധാന്യമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ എ ഐയ്ക്ക് അര്‍ത്ഥം നല്‍കുന്നത് മനുഷ്യരാണ്'- ഇലോണ്‍ മസ്‌ക് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ലോകത്തെ സകല മേഖലയിലും ഏതാനും വര്‍ഷങ്ങളായി എ ഐയുടെ ഉപയോഗം വര്‍ധിക്കുകയാണ്. ചാറ്റ്ജിപിടി, ജെമിനി എ ഐ തുടങ്ങിയ ചാറ്റ്‌ബോട്ടുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല. എ ഐ മനുഷ്യന്റെ ജോലികള്‍ മുഴുവന്‍ ഏറ്റെടുക്കുമോ എന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. അതിനിടെയാണ് എഐയെ സംബന്ധിച്ചുളള മസ്‌കിന്റെ പ്രസ്താവന.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

More
More
Web Desk 1 month ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 1 month ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 1 month ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 3 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 4 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More