പാമ്പുകള്‍ ഇല്ലാത്ത രാജ്യം

കേൾക്കുമ്പോൾ തന്നെ ഉള്ളിൽ അല്പം ഭീതി പടരുന്ന ഉരഗവർഗ്ഗമാണ് പാമ്പുകൾ. നീര്‍ക്കോലി മുതല്‍ അനാക്കോണ്ട വരെ വിഷമുള്ളതും ഇല്ലാത്തതുമായി, കരയിലും കടലിലുമായി ലക്ഷക്കണക്കിന് ഇനം പാമ്പുകള്‍ ലോകത്തുണ്ട്. എന്നാല്‍, പാമ്പുകള്‍ തീരെയില്ലാത്ത ഒരു രാജ്യമുണ്ട്. അയർലൻഡ്. 

രാവെന്നോ പകലെന്നോ ഇല്ലാതെ വിഷപ്പാമ്പുകളെ ഭയക്കാതെ, പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ അയർലാന്‍ഡില്‍ എവിടെയും സ്വതന്ത്രമായി കാൽനടയായി സഞ്ചരിക്കാം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് അയർലൻഡിൽ പാമ്പുകളെ കാണാൻ കഴിയാത്തത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളും ഉണ്ട്. അതിലൊന്ന് ഒരു മിത്താണ്. പാട്രിക് പുണ്യാളന്‍ പാമ്പുകളെ സമുദ്രത്തിലേക്കു പായിച്ചുവെന്നതാണ് ആ മിത്ത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ശാസ്ത്രം പറയുന്നത് മറ്റൊരു കാര്യമാണ്. കണക്കുകൾ പ്രകാരം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ഉണ്ടായത്. ആ സമയത്ത് ഭൂമിയിൽ ഇത്രയേറെ വൻകരകളോ രാജ്യങ്ങളോ ഉണ്ടായിരുന്നില്ല. ഗ്വോണ്ടോലാന്റ് എന്ന ഒറ്റ വന്‍കരയായിരുന്നു. അയർലൻഡ്  ഈ വന്‍കരയുടെ ഭാഗമായിരുന്നില്ല.

ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം വൻകര വ്യാപനത്തെത്തുടർന്നു പലവൻകരകളും രൂപപ്പെട്ടപ്പപ്പോൾ സമുദ്രത്തിനടിയില്‍നിന്നാണ് അയർലൻഡ് രൂപം പ്രാപിച്ചു വന്നത്. ഇത്തരത്തിൽ  ഉയര്‍ന്നു വന്നപ്പോള്‍ അയർലൻഡ് പൂർണമായും മഞ്ഞുമൂടിയ പ്രദേശമായിരുന്നു. 15000 വര്‍ഷങ്ങള്‍ക്കുശേഷമാണ് അയർലൻഡില്‍ നിന്നും മഞ്ഞു പൂര്‍ണ്ണമായി ഇല്ലാതെയായത്. എന്നാല്‍ ഇത്തരത്തിൽ മഞ്ഞുരുകുന്ന പ്രതിഭാസത്തിനിടയില്‍ ബ്രിട്ടനും അയർലൻഡിനും ഇടയിൽ 12 മൈല്‍ ദുരത്തില്‍ സമുദ്രം രൂപപ്പെട്ടു. അതോടെ പാമ്പുകള്‍ക്ക് കയറാനുള്ള സാഹചര്യം ഇല്ലാതെയായി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More