സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

സ്ത്രീകള്‍ക്കായുള്ള പ്രത്യേക ടാക്സാണ് പിങ്ക് ടാക്സ്. ഒരേ ഉൽപ്പന്നത്തിനും സേവനങ്ങള്‍ക്കും പുരുഷൻമാരേക്കാൾ കൂടുതൽ പണം സ്ത്രീകൾ നൽകേണ്ടി വരുന്ന കടുത്ത വിവേചനത്തെയാണ് പിങ്ക് ടാക്സ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കൂടാതെ ഡ്രൈ ക്ലീനിംഗ് പോലുള്ള സേവനങ്ങൾ ഉൾപ്പെടെ വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഈ വില വ്യത്യാസം കാണാം.

പിങ്ക് ടാക്സ് ഒരു സര്‍ക്കാര്‍ നികുതിയല്ല എന്നതാണ് വസ്തുത. അത് മാര്‍ക്കറ്റും, കുത്തക മുതലാളിമാരും തീരുമാനിക്കുന്നതാണ്. ഉദാഹരത്തിന് സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്ന റേസറുകള്‍ ഒന്നുതന്നെയാണ്. നിറ വ്യതാസത്തിലൂടെയും പാക്കിങ്ങിലൂടെയുമാണ് ഇവ വേര്‍തിരിച്ചറിയുന്നത്. പക്ഷേ ഈ സാധനത്തിന് സ്ത്രീകള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നു.

ഡ്രസ്, ഷർട്ടുകളുടെ ഡ്രൈ ക്ലീനിംഗ് എന്നിവയ്ക്ക് സ്ത്രീകളിൽ നിന്ന് ഈടാക്കുന്ന വില പുരുഷന്മാരുടെ ഷർട്ടുകളേക്കാൾ 90ശതമാനം കൂടുതലാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിട്ടുണ്ട്. ദീർഘകാലങ്ങളായി പുരുഷന്മാർ ഉപയോ​ഗിക്കുന്ന അതേ ഉത്പന്നത്തിന് സ്ത്രീകൾ ആയിരക്കണക്കിന് രൂപ അധികമായി ചെലവഴിക്കേണ്ടി വരുന്നത്‌ കടുത്ത വിവേചനമാണ്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 5 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 5 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 5 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 6 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 6 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More